Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ അവസരം

റിയാദ്: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാന്‍ അവസരം. ഇവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിനും തടസ്സമില്ല. മാസങ്ങള്‍ക്ക് മുമ്പുതന്നെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി പാസ്‌പോര്‍ട് ഡയറക്ടറേറ്റിനെ സമീപിക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നു. ഇതിനായി ഇന്ത്യന്‍ എംബസി നേരത്തെ രജിസ്‌ട്രേഷന് വെബ്‌സൈറ്റ് ലിങ്കും പ്രസിദ്ധീകരിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലാത്തവര്‍ക്കും വാണ്ടഡ് കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഫൈനല്‍ എക്‌സിറ്റ് ലഭിക്കും.

അതേസമയം, ഇഖാമ നിയമ ലംഘകര്‍ക്കു സൗജന്യ വാക്‌സിന്‍ വിതരണം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാസമായി മക്കയിലെ ചേരിപ്രദേശങ്ങളില്‍ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു. ആഫ്രിക്കന്‍ വംശജരും ബര്‍മയില്‍ നിന്നു കുടിയേറിയവരുമായ ഇഖാമ, തൊഴില്‍ നിയമ ലംഘകരുമായ ധാരാളം പേര്‍ അധിവസിക്കുന്ന ചേരിയിലാണ് വാക്‌സിന്‍ വിതരണം. ഇതിനകം 10,000ത്തിലധികം പേര്‍ക്ക് ആദ്യഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top