
ബുറൈദ: രണ്ടു പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് ശേിഷം നാട്ടിലേക്ക് മടങ്ങുന്ന റോയല്‍ ഫ്യൂച്ചര്‍ റീജണല്‍ മാനേജര്‍ മുഹമ്മദ് ഷമീം പന്തളത്തിന് യാത്രയയപ്പ് നല്‍കി. മാനേജ്‌മെന്റും സ്റ്റാഫംഗങ്ങളും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. പ്രവാസത്തിനിടയില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും സാമുഹ്യ പ്രതിബദ്ധതയുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നില്‍ക്കുകയും ചെയ്ത മുഹമ്മദ് ഷമീം ബുറൈദയിലെ പ്രവാസി സമൂഹത്തിന് സുപരിചിതനാണ്. കമ്പനി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് മാനേജര്‍ ജംഷിദ് തിരുനെല്ലി ഉപഹാരം സമ്മാനിച്ചു. ഫൈസല്‍, അബ്ദുറഹിമാന്‍, റെജിമോന്‍, യൂനുസ്, ഓമനക്കുട്ടന്‍ പിളള, പ്രിന്‍സ്, മിസ്ബാഹ്, മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.