Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട്: കെഎംസിസി-എസ്‌ഐസി സഹായിക്കും

മിദിലാജ് വലിയന്നൂര്‍

ബുറൈദ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണത്തിന് ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ സീമാഞ്ചല്‍ ആസ്ഥാനമാക്കി ആരംഭിച്ച ഖുര്‍തുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന് പ്രവാസികളുടെ സഹായം. സമൂഹിക നവോത്ഥാനത്തിലും രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നേതൃ പരമായ പങ്ക് നിര്‍വഹിക്കാന്‍ പുതു തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് സ്ഥാപനം നേതൃത്വം നല്‍കുന്നത്.

കിഷന്‍ഗഞ്ചില്‍ പതിമൂന്നു ഏക്കറില്‍ ഇതിനായി കെട്ടിട സമുച്ചയത്തിന്റെ പണി ആരംഭിച്ചു. ആറു കോടി രൂപ ചെലവ് വരുന്ന 55,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാലു നില കെട്ടിടമാണ് പ്രാരംഭ ഘട്ടത്തില്‍ നിര്‍മാണം പുരോഗമിക്കുന്നത്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. കെട്ടിട നിര്‍മാണത്തില്‍ പങ്ക്‌ചേരാന്‍ ബുറൈദ കെഎംസിസി, സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംയുകതമായി തീരുമാനിച്ചു. ബുറൈദയില്‍ ചേര്‍ന്ന സംയുക്ത കണ്‍വെന്‍ഷനില്‍ അബ്ദുല്‍ റസാക്ക് അറക്കല്‍ ആദ്ധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നവാസ് പള്ളിമുക്ക് ഉദ്ഘാടനം നിര്‍വഹിച്ചു. സഹായനിധിയുടെ ഉദ്ഘാടനം മുസ്തഫ അലനല്ലൂര്‍ നിര്‍വഹിച്ചു. ബഷീര്‍ വെില, അബ്ദുസമദ് മൗലവി വേങ്ങുര്‍, ഷബീറലി ചാലാട് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഹസീബ് പുതിയങ്ങാടി സ്വാഗതവും മുസ്തഫ എം സി നന്ദിയും പറഞ്ഞു.

കണ്‍വെന്‍ഷനില്‍ ബുറൈദയില്‍ സംയുക്ത കമ്മറ്റിക്കും രൂപം നല്‍കി. സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍, ബാജി ബഷീര്‍ (രക്ഷാധികാരി), അബ്ദു റസാഖ് അറക്കല്‍ (ചെയര്‍മാന്‍), അബ്ദു സമദ് മൗലവി വേങ്ങൂര്‍, നവാസ് പള്ളിമുക്ക്, അയ്യൂബ് മുക്കം, കരീം മുക്കം (വൈ ചെയര്‍മാന്‍) ബഷീര്‍ വെള്ളില (ജനറല്‍ കണ്‍വീനര്‍), ഡോ ഹസീബ് പുതിയങ്ങാടി (വര്‍ക്കിംഗ് കണ്‍വീനര്‍), ഫൈസല്‍ ആലത്തൂര്‍, ശബീറലി ചാലാട്, മുജീബ് പാലാഴി, ഇഖ്ബാല്‍ എടവണ്ണ (ജോയിന്റ് കണ്‍വീനര്‍), മുസ്തഫ തൃക്കരിപ്പൂര്‍ (ട്രഷറര്‍)

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top