Sauditimesonline

mlp kmcc
ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തെരഞ്ഞെടുത്തു

മിദിലാജ് വലിയന്നൂര്‍

ബുറൈദ: അല്‍ഖസീമിലെ ബുറൈദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടതു അനുയായികളുടെ
കൂട്ടായ്മ ‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാരിയദിര്‍ത്തി വിശ്രമകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ദ്ധിച്ചു വരുകയാണ്. പ്രവാസ ലോകത്തും ഇടതു ആശയങ്ങള്‍ക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്ന് മുജീബ് കുറ്റിച്ചിറ പറഞ്ഞു. കേരളത്തിലെ പുതിയ സര്‍ക്കാറില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രവാസി വിഷയങ്ങളില്‍ കൂടുതല്‍ ഉദാരമായ നടപടികളുണ്ടാവണമെന്നാണ് സര്‍ക്കാറിനോട് ആവശ്യപ്പെടാനുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

അബ്ദുല്‍ അസീസ് കുന്ദംകുളം അദ്ധ്യക്ഷത വഹിച്ചു. റെജി ഡാനിയല്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ദു കീച്ചേരി (സെക്രട്ടറി), കമറു ചങ്ങരംകുളം (പ്രസിഡന്റ്), മുനീര്‍ പരപ്പനങ്ങാടി (ട്രഷറര്‍), മുജീബ് കുറ്റിച്ചിറ (ജീവകാരുണ്യം), അബ്ദുല്‍ അസീസ്, റെജി ഡാനിയേല്‍ (രക്ഷാധികകള്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദു കീച്ചേരി സ്വാഗതവും അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top