Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയവര്‍ക്ക് നേരിട്ട് വിമാന യാത്ര ഒരുക്കണം

റിയാദ്: തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് പ്രവാസികള്‍. വാക്‌സിന്‍ സ്വീകരിച്ച വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഈ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ ഖത്തര്‍, മാല്‍ദ്വീവ്‌സ് എന്നിവിടങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സൗദിയിലെത്തുന്നത്. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടാത്തവര്‍ സൗദിയിലെത്തിയാല്‍ 7 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണം എന്നാണ് വ്യവസ്ഥ. എന്നാല്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ സൗദിയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രതിരോധ ശേഷി കൈവരിച്ച വിനോദ സഞ്ചാരികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. ഈ സാഹചര്യത്തില്‍ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദിയിലെത്താന്‍ സൗകര്യം ഒരുക്കണം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് പ്രവാസികളാണ് സൗദിയിലെ തൊഴിലിടങ്ങളില്‍ എത്താന്‍ കഴിയാതെ കുടുങ്ങിയിട്ടുളളത്. ഇതിന് പരിഹാരം കണ്ടെത്തുന്നണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top