
റിയാദ്: സൗദി അറേബ്യയില്‍ പ്രഥമ വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്ത് 5ന് ആരംഭിക്കുമെന്ന് വോളിബോള്‍ ഫെഡറേഷന്‍ അറിയിച്ചു. 14 ടീമുകള്‍ മാറ്റുരക്കുന്ന പ്രാഥമിക റൗണ്ട് മത്സരം 16 ദിവസം നീണ്ടു നില്‍ക്കും.
രാജ്യത്തെ വനിതാ യൂനിവേഴ്‌സിറ്റികളില്‍ വേളാബോള്‍ ഉള്‍പ്പെടെ പരിശീലനം നല്‍കുന്നുണ്ടെങ്കിലും ആദ്യമായാണ് ദേശീയ തലത്തില്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുങ്ങുന്നത്. ആഗസ്ത് 5 മുതല്‍ 21 വരെ മേഖലാ മത്സരങ്ങള്‍ അരങ്ങേറും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ടീമുകളെ തെരഞ്ഞെടുക്കും. ഫൈനല്‍ മത്സരം സെപ്തംബര്‍ 9ന് റിയാദ് നൂറാ ബിന്ത് അബ്ദുറഹ്മാന്‍ യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.

വനിതാ വോളിബോള്‍ പ്രോത്സാഹിപ്പിക്കുന്നതിനുളള സുപ്രധാന ചുവടുവെപ്പാണ് പ്രഥമ മത്സരമെന്ന് വോളിബോള്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ സുഗൈജി പറഞ്ഞു.
രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ദേശീയ വനിതാ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പെന്ന് വോളിബോള്‍ വനിതാ സമിതി അധ്യക്ഷ അഹ്‌ലം അല്‍ ഒമരിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.