Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

മഴക്ക് സാധ്യത; ജാഗ്രത വേണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. മലവെളളപ്പാച്ചിലിന് സാധ്യതയുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പും നല്‍കി.

രാജ്യത്തെ പലയിടങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, അല്‍ ബാഹ, നജ്‌റാന്‍, ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇവിടങ്ങളിലെ താഴ്‌വരകളില്‍ മലവെളളം കുത്തിയൊലിക്കാന്‍ സാധ്യതയുണ്ട്. മദീന, തബൂക്ക്, ഹായില്‍ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ടിന് സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പല പ്രവിശ്യകളിലും അന്തരീക്ഷ താപം കുറഞ്ഞുവരുകയാണ്. തലസ്ഥാനമായ റിയാദില്‍ 39 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപം. ദമാം, ഹഫര്‍ അല്‍ ബാത്വിന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനില. 12 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപം രേഖപ്പെടുത്തിയ സൗദയിലാണ് ഏറ്റവും കുറവെന്നും കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top