
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലേക്കുളള യാത്രാ വിമാനങ്ങളുടെ എണ്ണം 66.5 ശതമാനം കുറഞ്ഞതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കൊവിഡിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സനവീസ് റദ്ദാക്കിയതാണ് യാത്രാ വിമാനം കുറയാന്‍ കാരണമെന്നും അതോറിറ്റി വ്യക്തമാക്കി.
സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്കു പ്രകാരം 2019ല്‍ 1.59 ലക്ഷം യാത്രാ വിമാനങ്ങളാണ് സൗദിയിലേക്ക് സര്‍വീസ് നടത്തിയത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020ല്‍ വിമാനങ്ങളുടെ എണ്ണം 53,537 ആയി കുറഞ്ഞു. ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 46.6 ശതമാനം സര്‍വീസുകളാണ് കുറഞ്ഞത്.

അതേസമയം, രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയില്‍ സുപ്രധാനമാണ് വ്യോമ ഗതാഗതം. ഇതിന്റെ ഭാഗമായി ദേശീയ ഗതാഗത നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് എയര്‍ കാര്‍ഗോയുടെ ശേഷി 4.5 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും.
വിമാന യാത്രക്കാരുടെ ശേഷി 33 കോടിയായി ഉയര്‍ത്തും. 30 ദശലക്ഷം ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യവും ഒരുക്കും. ടൂറിസം മേഖലയില്‍ 100 ദശലക്ഷം വിനോദ സഞ്ചാരികളെ എത്തിക്കുകയും 250 കേന്ദ്രങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസ് നടത്തുകയാണ് ലക്ഷ്യമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.