Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

റിയാദില്‍ ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

റിയാദ്: കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജ് പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ ഓഫ് ഇ.എം.ഇ.എ റിയാദ് ഹബ്’ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ‘റീയൂണിയഓ ഡി ഫാമിലിയ’ എന്ന പേരില്‍ ദിറാബിലെ വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മെഹ്ബൂബ് സി വി അധ്യക്ഷത വഹിച്ചു. നസ്‌റുദ്ദീന്‍ വി ജെ, സദറുദ്ദീന്‍, ഷറഫുദ്ദിന്‍ പുളിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷഫ്‌സീര്‍ വേങ്ങാട് സ്വാഗതം പറയുകയും ജാബിര്‍ ഗിയാസ് നന്ദിയും പറഞ്ഞു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഷെരീഫക്കു ശിഹാബ് കൊട്ടുക്കാട് ഉപഹാരം സമ്മാനിച്ചു.

‘കുടുംബം, കുടുംബ കൂട്ടായ്മ’ എന്ന വിഷയം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സലിം ചാലിയം അവതരിപ്പിച്ചു. വിവിധ കലാ, കായിക, വിനോദ പരിപാടികളും നടന്നു. സംഗീതവിരുന്നും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top