Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

അബ്ദുല്‍ മജീദ് പ്രവാസ ലോകത്തെ മനുഷ്യ സ്‌നേഹി

റിയാദ്: കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ജീവനുതുല്യം സ്‌നേഹിക്കുകയും പ്രവാസ ലോകത്ത് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത പ്രവര്‍ത്തകനായിരുന്നു അന്തരിച്ച ഒഐസിസി കണ്ണൂര്‍ ജില്ല പ്രസിഡന്റ് അബ്ദുല്‍ മജീദെന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും കണ്ണൂര്‍ ജില്ല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും സംഘര്‍ഷഭരിതമായ നാളുകളില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും പലതല്ലെന്നും എല്ലാം ഒന്നാണെന്ന് തുരിച്ചറിഞ്ഞു സാമ്പത്തിക സഹായവും ചെയ്ത മനുഷ്യസ്‌നേഹിയായിരുന്നു അബ്ദുല്‍ മജീദ്.

മയ്യത്തു നമസ്‌കാരാനന്തരം ഒഐസിസി ആസ്ഥാനമായ സബര്‍മതിയില്‍ കൂടിയ അനുശോചന യോഗം സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്ന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഒ ഐ സി സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, അസ്‌ക്കര്‍ കണ്ണൂര്‍, റഹ്മാന്‍ മുനമ്പത്ത്, യഹ്‌യ കൊടുങ്ങലൂര്‍, അബ്ദുല്‍ സലിം അര്‍ത്തിയില്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, ശുക്കൂര്‍ ആലുവ, ഷാനവാസ് മുനമ്പത്ത്, നാദിര്‍ഷ റഹ്മാന്‍, സിദ്ധീഖ് കല്ലുപറമ്പന്‍, സന്തോഷ് ബാബു, ഹരീന്ദ്രന്‍ പയ്യന്നൂര്‍, സജീര്‍ പൂന്തുറ, മാത്യു ജോസഫ്, കെ കെ തോമസ്, തല്‍ഹത്ത്, ഷാജി മഠത്തില്‍, നാസര്‍ ലെയ്‌സ്, ജയന്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് കോരളായി, നാസര്‍ വലപ്പാട്, ഷിജു പാമ്പാടി, ഹാഷിം പാപ്പനശ്ശേരി, മജു സിവില്‍സ്‌റ്റേഷന്‍, വഹീദ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top