റിയാദ്: ഉപഭോക്താക്കള്‍ കാത്തിരുന്ന മഹാ ഓഫറുമായി ലുലു ഹൈപര്‍മാര്‍ക്കറ്റ്. സൗദിയിലെ ലുലുവിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ലുലു സൗദിയില്‍ പുതു ചരിത്രമെഴുതുന്ന മഹാ ഓഫറിന്റെ ലോഞ്ചിങ് പ്രശസ്ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു.
ഫാഷന്‍, ഇലക്‌ട്രോണിക്‌സ്, ഗ്രോസറി സാധനങ്ങള്‍, വിവിധ ഭക്ഷ്യവസ്തുക്കള്‍, മത്സ്യം, മാംസം, ബേക്കറി, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആഗസ്റ്റ് 28 മുതല്‍ 31 വരെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഓഫറാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ എല്ലാ ലുലു ഹൈപര്‍മാര്‍ക്കറ്റുകളിലും ഓഫര്‍ ലഭ്യമാണ്.
50 ശതമാനം വിലക്കിഴിവിന്റെ വിസ്മയകരമായ ആനുകൂല്യമാണ് ഒരുക്കുന്നത്. ദൈനംദിന ആവശ്യത്തിനുള്ള എല്ലാവിധ ഉപഭോക്തൃ സാധനങ്ങള്‍ക്കൊപ്പം സ്‌കൂള്‍ തുറന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ ബാഗ്, ബുക്ക്, പേന, വാട്ടര്‍ ബോട്ടില്‍ തുടങ്ങി മുഴുവന്‍ സ്‌റ്റേഷനറി സാധനങ്ങള്‍ക്കും വില പകുതി മാത്രം.
റിയാദിലെ മലസ് ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ റൂഫ് അരീനയില്‍ ടൊവീനോയുടെ ഏറ്റവും പുതിയ ചലച്ചിത്രം ‘എ.ആര്‍.എമ്മി’ന്റെ പ്രീ റിലീസ് വേള്‍ഡ് വൈഡ് പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു ഓഫര്‍ പ്രഖ്യാപനം. മഹാ ഓഫറിന്റെ പ്രഖ്യാപനത്തെ ആയിരത്തിലേറെ പ്രവാസികള്‍ തിങ്ങിനിറഞ്ഞ സദസ് കരഘോഷത്തോടെ ഹൃദയത്തിലേറ്റുവാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.