ദമ്മാം: പ്രവാസത്തില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങള്‍ ഉത്പാദനക്ഷമമായി ഉപയോഗപ്പെടുത്തിയാല്‍ വലിയ മുന്നേറ്റങ്ങള്‍ സാധ്യമാകുമെന്ന് ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ സംഘടിപ്പിച്ച ‘ഇല്‍തിസാം 2024’ അഭിപ്രായപ്പെട്ടു. ഒന്നുമില്ലായ്മയില്‍ നിന്നു സ്ഥിരോത്സാഹംകൊണ്ട് വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ച വരാണ് പ്രവാസികള്‍.
നമ്മുടെ നാടിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികള്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെങ്കിലും വോട്ടവകാശം പോലും പ്രവാസികള്‍ക്ക് ഇന്നും അന്യമാണെന്നും ഇതിന് മാറ്റമുണ്ടാവണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ദമ്മാം അല്‍ ഹിദായ ആഡിറ്റോറിയത്തില്‍ നടന്ന സംഗമം ഐസിഎഫ് സൗദി നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് പറവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐസിഎഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അന്‍വര്‍ കളറോട് സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പ്രൊവിന്‍സ് സഫ്‌വ കോഡിനേറ്റര്‍ അഹമദ് നിസാമി സ്വതന്ത്ര്യദിന പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
നാഷണല്‍ എക്‌സിക്യൂട്ടീവ് അഷ്‌റഫ് പട്ടുവം, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അഷ്‌റഫ് ടി.പി, അബ്ദുല്‍ റഹീം മളാഹിരി, ശരീഫ് മണ്ണൂര്‍, സെന്‍ട്രല്‍ ഓര്‍ഗ്ഗനൈസേഷന്‍ പ്രസിഡന്റ് സലീം സഅദി എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ പ്രസിഡണ്ട് ഷംസുദ്ദീന്‍ സഅദി ആധ്യക്ഷ്യം വഹിക്കുകയും ജനറല്‍ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും എന്‍.എച്ച് ജാഫര്‍ സ്വാദിഖ് നദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.