Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

‘ഹിന്ദി’കളുടെ സൗഹൃദം വിളംബരം ചെയ്ത് റിയാദ് ഡയസ്‌പോറ ലോഗോ

റിയാദ്: തൊഴില്‍ തേടി പ്രവാസം ആരംഭിച്ച കാലം മുതല്‍ റിയാദില്‍ കഴിഞ്ഞ മലയാളികളുടെ കൂട്ടായ്മ ‘റിയാദ് ഡയസ്‌പോറ’യുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം നിര്‍വഹിച്ചു.

വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്ത് സപ്തവര്‍ണ്ണങ്ങളില്‍ തീര്‍ത്ത അക്ഷരങ്ങള്‍, പ്രവാസികള്‍ കടല്‍ കടന്ന പത്തേമാരി എന്നിവ ആലേഖനം ചെയ്താണ് ലോഗോയുടെ രൂപകല്‍പന. വര്‍ണ്ണ, വര്‍ഗ്ഗ, രാഷ്ട്രീയ, വ്യത്യസമില്ലാതെ സകലമനുഷ്യരും ഹിന്ദികള്‍ എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്ന പ്രവാസത്തിന്റെ സൗഹൃദം പുനരാവിഷ്‌കരിച്ചതാണ് ലോഗോ പങ്ക് വെക്കുന്ന സന്ദേശം. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന ‘റിയാദ് റൂട്ട്‌സ് റീ യൂണിയന്‍’ പരിപാടിയിലായിരുന്നു ലോഗോ പ്രകാശനം.

റിയാദ് ഡയസ്‌പോറയുടെ ചെയര്‍മാന്‍ ഷകീബ് കൊളക്കാടന്‍, ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍, അഡൈ്വസറി ബോഡ് ചെയര്‍മാന്‍ അഷ്‌റഫ് വേങ്ങാട്ട്, മുഖ്യരക്ഷാധികാരി അയൂബ് ഖാന്‍, ട്രഷറര്‍ ബാലചന്ദ്രന്‍ നായര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, ഇവന്റ് കോഡിനേറ്റര്‍ ഉബൈദ് എടവണ്ണ, സൗദി കോഡിനേറ്റര്‍ ഷാജി ആലപ്പുഴ, വൈസ് ചെയര്‍മാന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍ നാസര്‍ കാരക്കുന്ന്, പബ്ലിക് റിലേഷന്‍ ഹെഡ് ബഷീര്‍ പാങ്ങോട്, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് താമരശ്ശേരി, ഫൗണ്ടിങ് ബോഡ് ഭാരവാഹികളായ ഡോ: സൂരജ് പാണയില്‍, ടി എം അഹമ്മദ് കോയ, എന്‍. എം ശ്രീധരന്‍, ബഷീര്‍ മുസ്ലിയാരകത്ത്, സി. കെ ഹസ്സന്‍ കോയ, ഇസ്മായില്‍ എരുമേലി, സലിം കളക്കര, മൊയ്തീന്‍കോയ കല്ലമ്പാറ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top