റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. ട്രാഫിക്ക് നിയമലംഘനത്തിന് പുറമേ ഡ്രൈവിംഗിനിടെ പാലിക്കേണ്ട മര്യാദകളുടെ ലംഘനം മോശം പെരുമാറ്റവുമായി കണക്കാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദ്യാലയങ്ങള്‍ക്ക് സമീപം ഹോണ്‍ മുഴക്കുന്നത് ലംഘനമാണ്. 300 മുതല്‍ 500 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.
നഗരങ്ങളിലെയും ഗവര്‍ണറേറ്റുകളിലെയും എല്ലാ റോഡുകളിലും ജങ്ഷനുകളിലും തുരങ്കങ്ങളിലും സഞ്ചാരം സുഗമമാക്കുന്നതിനും സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും മുന്നിലുള്ള കവലകള്‍ നിയന്ത്രിക്കുന്നതിനും ട്രാഫിക് പട്രോളിങ് ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതത്തിനും തിരക്ക് കുറയ്ക്കുന്നതിനുമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.