
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ എക്‌സ്പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖഫ്ജിയിലെ സ്വദേശികളും വിദേശികുളും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗദി പൗരപ്രമുഖന്‍ സുലൈമാന്‍ സാലിം അല്‍ ബലുവി ഉദ്ഘാടനം ചെയ്തു. ഫഌരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ, ഡയറക്ടര്‍മാരായ മുഹ്‌സിന്‍ അഹമദ്, റാഷിദ് അഹ്മദ്, സിഎഒ അന്‍വര്‍ സാദത്, കമാല്‍ ഹമൂദ് ശമ്മരി എന്നിവര്‍ സാന്നിഹിതരായിരുന്നു ഉദ്ഘാടനം. കിംഗ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി തഹ്‌വീല്‍ അല്‍റാജ്ഹിയ്ക്ക് സമീപമാണ് പുതിയ സ്‌റ്റോര്‍.ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 150 റിയാലിന്റെ ഉത്പ്പന്നങ്ങള്‍ 100 റിയാലിന് വിതരണം ചെയ്തു. അമ്പത് റിയാല്‍ ഫ്രീ പര്‍ച്ചേസ് നേടാന്‍ നൂറുകണക്കിന് ഉപഭോക്താക്കളാണ് സ്‌റ്റോറില്‍ തടിച്ചു കൂടിയത്.

സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായയി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുമെന്ന് സിറ്റി ഫഌവര്‍ മാനേജ്‌മെന്റ് അറിയിച്ചു. ജെന്റ്‌സ് റെഡിമെയ്ഡ്, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫീസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി അവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മന്റ് അറിയിച്ചു.






