Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഏകാധിപത്യം ഒളിച്ചു കടത്താന്‍ ശ്രമിക്കരുത്: ഐസിഎഫ് പൗര സഭ

റിയാദ്: ജനാധിപത്യ രാജ്യങ്ങളില്‍ മതേതരത്വം സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരാണെന്ന് അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് അഭിപ്രയപെട്ടു. ജനധിപത്യത്തെ തകര്‍ക്കുന്ന ബദലായി ഏകാധിപത്യം ഒളിച്ചു കടത്തിയ രാഷ്ട്രങ്ങളെല്ലാം ഒറ്റപ്പെട്ട കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. രാജ്യ ഭരണം അസ്ഥിരതയും അരാജകത്വവും നിറഞ്ഞതാണെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് സെന്‍ട്രല്‍ സംഘടിപ്പിച്ച പൗര സഭയില്‍ ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് ഹസൈനാര്‍ ഹാറൂനി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ബഷീര്‍ മിസ്ബാഹി മോഡറേറ്റര്‍ ആയിരുന്നു.

എം വിന്‍സെന്റ്, (ഒഐസിസി), ഷാഫി തുവ്വൂര്‍,(കെഎംസിസി) പ്രതീപ് ആറ്റിങ്ങല്‍ (കേളി), അബ്ദുല്‍ സലാം പാമ്പുരുത്തി (ഐസിഫ്) എന്നിവര്‍ സംസാരിച്ചു. അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ സെക്രട്ടറി ലത്തീഫ് മാനിപുരം സ്വാഗതം പറഞ്ഞു. ഐസിഎഫ് രിസാലത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളായ അനീഖ്, ഹാതിം, റായിദ് എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top