റിയാദ്: ഒഐസിസി റിയാദ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് (57) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ 7.30നു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞു 3.00ന് കണ്ണൂര്‍ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദില്‍ നടക്കും.
മൂന്നു പതിറ്റാണ്ട് റിയാദില്‍ സംരംഭകനായിരുന്ന അബ്ദുല്‍ മജീദ് മൂന്നു മാസം മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ മജീദ്, ഒഐസിസി മുന്‍നിര പ്രവര്‍ത്തകനായിരുന്നു. അംഗത്വ കാമ്പയിന്‍ അടിസ്ഥാനമാക്കി കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിലാം് അബ്ദുല്‍ മജീദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
അബ്ദുല്‍ മജീദിന്റെ പെട്ടന്നുള്ള വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഇന്ന് രാത്രി മയ്യത്തു നിസ്‌കാരവും അനുശോചന സമ്മേളനവും നടക്കുമെന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വീട്ടില്‍ സന്ദര്‍ശിച്ച സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, പതിനാലു വര്‍ഷംേ പാര്‍ട്ടിയില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച സഹാദരന്റെ വിയോഗത്തില്‍ ദുഃഖം അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നും നാളെയുമായി ഒഐസിസി നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി അറിയിച്ചു. മെയ് 18നു ഒഐസിസി സുരക്ഷാപദ്ധിതിയുടെ ഉദ്ഘാടനവേദിയായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാന പൊതുപരിപാടി. മെയ് 23നു നാട്ടിലേക്ക് തിരിച്ചു.
കണ്ണൂര്‍ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയില്‍ നഫീസയുടെയും അബ്ദുള്‍ഖാദറിന്റെയും മകനാണ്. റഷീദ, സറീന (ഭാര്യമാര്‍), അര്‍ഷാദ് (സൗദി) റിയാദ്, ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിന്‍ഹാ (മിന്നു) എന്നിവര്‍ മക്കളാണ്. പരേതയായ ആസിയ, മഹ്മൂദ്, അബ്ദുള്‍റഹ്മാന്‍, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ എന്നിവര്‍സഹോദരങ്ങളാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.