Sauditimesonline

saudi-national-day
സൗദി ദേശീയ ദിനാഘോഷം: രാജ്യം കളറാക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

സൗദിയില്‍ തൊഴിലന്വേഷകര്‍ക്ക് പുതിയ ഇ-പ്ലാറ്റ്‌ഫോം ‘ജദാറത്’

റിയാദ്: സൗദിയില്‍ തൊഴിലവസരം അറിയിക്കാന്‍ ഏകജാലക സംവിധാനം നടപ്പിലാക്കി സൗദി അറേബ്യ. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലുമുണ്ടാകുന്ന തൊഴിലവസരങ്ങള്‍ അറിയിക്കാന്‍ മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ജദാറത്’ എന്ന പേരിലാണ് (jadarat.sa) ഡിജിറ്റല്‍ ആപ്ലിക്കേഷനും വെബ്‌സൈറ്റും ആരംഭിച്ചത്. ഇ-പ്ലാറ്റ്‌ഫോം വഴി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ അറിയിക്കാനും തൊഴിലന്വേഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും അവസരം ലഭിക്കും.

തൊഴിലവസരം കൂടുതല്‍ തൊഴിലന്വേഷകരിലെത്തിക്കാക്കാനും കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനും ഇ-പ്ലാറ്റ്‌ഫോം സഹായിക്കും. റിക്രൂട്ട്‌മെന്റ് ഏകീകരിക്കുക, പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ഏകീകരിക്കുക, അപേക്ഷകരുടെ ഡാറ്റ, അവയുടെ വിശ്വാസ്യത എന്നിവ ഉയര്‍ത്തുക എന്നിവ ലക്ഷ്യമാക്കി ‘അഭിലാഷവും ശാക്തീകരണവും’ എന്ന പ്രമേയത്തിലാണ് മാനവ വിഭവശേഷി മന്ത്രി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. തൊഴില്‍ അപേക്ഷകള്‍ സ്വീകരിക്കലും തുടര്‍ നടപടികളും ഓണ്‍ലൈനില്‍ സാധ്യമാകും. സ്വദേശി ഉദ്യോഗാര്‍ഥികളെ ശാക്തീകരിക്കുന്നതിനും തൊഴില്‍ വിപണിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ‘ജദാറത്’ സഹായിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി എഞ്ചി. അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു.

തൊഴില്‍ വിപണിയിലെ എല്ലാ തൊഴില്‍ സേവനങ്ങള്‍ക്കും പ്രഫഷനല്‍ പ്ലാറ്റ്‌ഫോം മായി ജദാറത് മാറും. വിവിധ സ്‌പെഷ്യലൈസേഷന്‍ ഉള്‍പ്പെടെ ഇ- പ്ലാറ്റ്‌ഫോമില്‍ 70,000 തൊഴിലവസരങ്ങളുണ്ട്. ‘ജദാറത്’ ഘട്ടങ്ങളില്‍ 1.14 ലക്ഷം തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 48,000 സ്ഥാപനങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top