റിയാദ്: പിതാവുമായി ടെലിഫോണില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച അസിം സിദ്ദീഖി(48)ന് കോട്ടയം നീലിമംഗലം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ അന്ത്യ വിശ്രമം.
ആഗസ്ത് 17ന് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോട്ടയം സംക്രാന്തി സജി മന്‍സിലില്‍ സിദ്ദീഖിന്റെ മകന്‍ അസീം മരിച്ചത്. റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം 19ന് രാവിലെ 11.15ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പശ്ശേരിയിലെത്തിച്ചു. 20ന് പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം നീലിമംഗലം ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
ഞായറാഴ്ച ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ റിയാദിലുള്ള സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു. 20 വര്‍ഷമായി പ്രവാസിയായ അസീം റിയാദില്‍ കുടുംബസമേതമാണ് താമസം. രണ്ട് മാസം മുമ്പാണ് അവധികഴിഞ്ഞ് മടങ്ങിയെത്തിയത്. ഭാര്യ: മുഅ്മിന, മക്കള്‍: അയിഷ, ആലിയ, ആമിന, ആദില്‍, അബ്രാര്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.