Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കസവ് കലാവേദി സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: കസവ് കലാ വേദി സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. മധുരം വിളമ്പിയും ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചും സ്വതന്ത്ര ദിന സന്ദേശം കൈമാറിയുമായിരുന്നു ആഘോഷങ്ങള്‍. കലാ, സാമൂഹിക, സാംസ്‌കാരിക സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സലീം അര്‍ത്തിയില്‍, അസീസ് ആന്‍സര്‍ എന്നിവരെ ആദരിച്ചു. കസവ് ചീഫ് കോഡിനേറ്റര്‍ അമീര്‍ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.

സലിം അര്‍ത്തിയില്‍, അസീസ്ആന്‍സര്‍, റജുല മനാഫ്, ഫസീര്‍ കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനാഫ് മണ്ണൂര്‍ സ്വാഗതവും ഫൗസിയ നിസാം നന്ദിയും പറഞ്ഞു. അനസ് കണ്ണൂര്‍, ദില്‍ഷാദ് കൊല്ലം, നിഷാദ് തളിപ്പറമ്പ്, ഷാനു ഫസീര്‍, പാത്തു നിസാം, സെന്‍ഹ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കദീജ അമീര്‍, നുസൈബ നിഷാദ്, ബിലാല്‍നിസാം, നസീറ അസീസ്, സറീന ഫസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി,

സെപ്റ്റംബര്‍ 5നു റിയാദ് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ കസവ് സെലിബ്രേഷന്‍ വര്‍ണാഭമായ കലാ പരിപാടികളോടെ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top