Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

സംഘാടകര്‍ക്കെതിരെ സൈബര്‍ ആക്രമണം; അഡ്വ. ജയശങ്കറിന്റെ റിയാദ് സന്ദര്‍ശനം റദ്ദാക്കി

റിയാദ്: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന്റെ റിയാദ് സന്ദര്‍ശനം റദ്ദാക്കി. റിയാദ് ഇന്ത്യന്‍ ഫ്രണ്ട്‌സ്ഷിപ് അസോസിയേഷന്‍ (റിഫ) പ്രഖ്യാപിച്ച ‘റിഫ പുരസ്‌കാരം’ സ്വീകരിക്കാന്‍ എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. സംഘാടകര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം പരിധിവിട്ടതാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. ആഗസ്ത് 30ന് ബത്ഹ ഡി-പലസ് ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ജയശങ്കര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനവും സംഘാടകര്‍ വിളിച്ചിരുന്നു.

സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50,000 രൂപയും പ്രസംശാ ഫലകവും അടങ്ങുന്ന പുരസ്‌കാരം ജയശങ്കറിന് സമ്മാനിക്കും എന്നാണ് അറിയിച്ചിരുന്നത്. മൂന്ന പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജയശങ്കര്‍ സാമൂഹിക വിമര്‍ശകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചയാളാണണെന്നും റിഫ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. റസൂല്‍ സലാം (പ്രസിഡന്റ്), ജേക്കബ് കാരത്ര (സെക്രട്ടറി) എന്നിവരുടെ പേരിലാണ് പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. പോസ്റ്ററിന് പിന്നാലെ പ്രസിഡന്റ് ഫെയ്‌സ്ബുക്ക് പേജില്‍ ജയശങ്കറിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത് തളളിപ്പറഞ്ഞിരുന്നു. ഇതു വിവാദമായതിനു പിന്നാലെ സംഘാടകര്‍ക്കും ജയശങ്കറിനുമെതിരെ സൈബര്‍ ആക്രമണം അതിരുവിട്ടു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവ്, സാമൂഹിക നിരീക്ഷകന്‍ എംഎന്‍ കാരശേരി എന്നിവര്‍ക്ക് റിഫ നേരത്തെ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. മൂന്നാമത് പുരസ്‌കാരത്തിനാണ് ജയശങ്കറെ തെരഞ്ഞെടുത്തത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യം; അതിജീവനും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം അവതരിപ്പിക്കാനാണ് ജയശങ്കറിനെ ക്ഷണിച്ചത്.

ചാനല്‍ ചര്‍ച്ചകളില്‍ സിപിഎംനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനം നടത്തുന്ന ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരുന്നതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, പരിപാടി റദ്ദാക്കിയത് സംബന്ധിച്ച് സംഘാടകനായ നിബു വര്‍ഗീസിന്റെ പ്രതികരണം ഇതായിരുന്നു. ‘മുഖ്യധാരയോ അല്ലാത്തതോ ആയ ഇടത്പക്ഷത്തിന് അഭിപ്രായ വിയോജിപ്പ് മാത്രമല്ലേ ഉള്ളൂ. എല്ലാം വളരെ പേഴ്‌സണല്‍ ആയി കാണുന്ന തീവ്ര മത വിഭാഗങ്ങള്‍ക്ക് അങ്ങനെ കാണാന്‍കഴിയില്ലല്ലോ.’ പരിപാടി റദ്ദാക്കിയതായി സാമൂഹിക മാധ്യമങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ വിവാദം കൂടുതല്‍ പുകയുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top