Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

ജാമിഅ സഅദിയ്യ ഹായില്‍ കമ്മിറ്റി

ഹായില്‍: ഉത്തര കേരളത്തിലെ ഏറ്റവും വലിയ മത ഭൗതിക വിദ്യാഭ്യാസ കലാലയമായ കാസര്‍കോഡ് ജാമിഅ സഅദിയ്യയുടെ ഹായില്‍ കമ്മിറ്റി നിലവില്‍ വന്നു. ഈ അടുത്ത ദിവസം മരണപ്പെട്ട സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയും കേരളത്തിലെ ആത്മിയ മേഖലയിലെ നിറസാന്നിധ്യവും ആയിരുന്ന സയ്യിദ് ഫസല്‍ കുറ തങ്ങളുടെ അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ജാതി മത ഭേതമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിലെയും കര്‍ണ്ണാടകത്തിലേയും ജനങ്ങള്‍ക്ക് വലിയ നഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.

പുതിയതായി രൂപികരിച്ച സഅദിയ്യ ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍ന്റായി ബഷീര്‍ സഅദി കിന്നിംഗാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ഉപ്പള, ഫിനാന്‍സ് സെക്രട്ടറി സാജീര്‍ സഅദി കൊല്ലം തുടങ്ങിയവരുടെ നേത്രത്വത്തില്‍ ബഷീര്‍ നെല്ലളം, ബാസിത് മുക്കം, ഷിഹാബുദ്ദീന്‍ സഅദി, മുസമ്മില്‍ തിരുവനന്തപുരം, അബ്ദുല്‍ സലാം റഷാദി, ഷഫിക്ക് കണ്ണൂര്‍, മുഹിയദീന്‍ സഅദി, ഷുഹൈബ് കോണിയത്ത്, അഫ്‌സല്‍ കായംകുളം, അബ്ദുല്‍ സലാം സഅദി തുടങ്ങിയവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റി നിലവില്‍ വന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top