ഹായില്‍: ഇന്ത്യയുടെ 78-ാം സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ‘വൈവിധ്യകളുടെ ഇന്ത്യ’ എന്ന പ്രമേയത്തില്‍ ഐസിഎഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പൗര സഭ സംഘടിപ്പിച്ചു. ഇന്ത്യ എല്ലാവരുടെതുമാണ്.. ജാതി മത ദേശ ഭാഷകളിലുള്ള കൂടി ചേരലുകളാണ് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സൗന്ദര്യം പ്രകടമാക്കുന്നതെന്നും പൗരസഭ അഭിപ്രായപ്പെട്ടു.
വൈവിദ്യങ്ങളിലെ ഏകത്വമാണ് ഭാരതത്തിലെ ഏറ്റവും വലിയ സവിശേഷത. അനേകം മതങ്ങള്‍, ഭാഷകള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍ എല്ലാം സ്‌നേഹ വര്‍ണങ്ങളായി സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് ഇന്ത്യയുടെ സൗന്ദര്യങ്ങളാണ് ഇതിനെതിരെ ശബ്ദിക്കുന്നവരെ നാം ഒന്നായി ഒറ്റപ്പെടുത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്തു മദീനാ പ്രൊവിന്‍സ് ദഅവാ പ്രസിഡന്‍ന്റ് ഹമീദ് സഖാഫി കാടാച്ചിറ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ പബ്ലിക്ക് റിലേഷന്‍ പ്രസിഡന്റ്റ് അബ്ദുല്‍ സലാം റഷാദി കൊല്ലം ആദ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ ദഅവ സെക്രട്ടറി അബ്ദുല്‍ സലാം സഅദി പ്രമേയ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ചാന്‍സ അബ്ദുല്‍ റഹ്മാന്‍, ബാപ്പു എസ്‌റ്റേന്റുമുക്ക് (കെഎംസിസി), ഖൈദര്‍ അലി (ഒഐസിസി), മുനീര്‍ സഖാഫി വെണ്ണക്കോട്, അബ്ദുല്‍ സത്താര്‍ പുന്നാട് (ബെസ്റ്റ് വേ കൂട്ടായ്മ), നിസാം അലി അല്‍ ഹബീബ്, അഫ്‌സല്‍ കായംകുളം (മാധ്യമ പ്രവര്‍ത്തകന്‍), ശുഹൈബ് കോണിയത്ത് ആര്‍ എസ് സി, മുഹമ്മദ് ഫാളിലി കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ നെല്ലളം സ്വാഗതവും പബ്ലിക്ക് റിലേഷന്‍ സെക്രട്ടറി ഷെറഫുദീന്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.