റിയാദ്: ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ കനത്ത മഴയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മൂന്നു പേര്‍ ഒലിച്ചുപോയി. അവരെ കണ്ടെത്താന്‍ സിവില്‍ ഡിഫന്‍സ് സംഘം ശ്രമം തുടരുകയാണ്. വെള്ളത്തില്‍ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
അപകടത്തില്‍ പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താഴ്‌വരകളിലും മലയടിവാരങ്ങളിലും വെള്ളം കയറും. അതുകൊണ്ടുതന്നെ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വെള്ളം നിറഞ്ഞ പ്രദേശങ്ങളില്‍ പോകരുതെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.