റിയാദ്: നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പാലക്കാട് അലനല്ലൂര്‍ വഴങ്ങലി തട്ടാരക്കാടന്‍ അലിയുടെയും റംലത്തിന്റെയും മകന്‍ മുഹമ്മദ് ശമീര്‍ (34) നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. നാലു മാസം മുമ്പാണ് നെസ്‌റ്റോ ഹൈപ്പറിന്റെ റിയാദ് മലാസ് സ്‌റ്റോറില്‍ ജീവനക്കാരനായി എത്തിയത്.
ഫരീദയാണ് ഭാര്യ. ഷസാന, ഷെസിന്‍ മക്കളാണ്. സഹോദരങ്ങള്‍: ഫാത്തിമ തസ്‌നി, തസ്ലീമ. മൃതദേഹം നാട്ടില്‍ ഖബറടക്കുന്നതിന് നെസ്‌റ്റോ മാനേജ്‌മെന്റ് നടപടി ആരംഭിച്ചു. സഹായത്തിനായി കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് ചെറിയവളപ്പില്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.