Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

റിഫ സെവന്‍സ് ഫുട്‌ബോള്‍ മേള സെപ്തംബര്‍ 12ന്

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് അരങ്ങൊരുങ്ങുന്നു. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍(റിഫ)യുടെ നേതൃത്വത്തില്‍ റിഫ മെഗാ കപ്പ് സീസണ്‍-3 സെപ്തംബര്‍ 12 മുതല്‍ ആരംഭിക്കും. അഞ്ച് ആഴ്ചകളിലായി ഫാരിസ് ഫുട്‌ബോള്‍ അക്കാദമി സ്‌റ്റേഡിയത്തിലാണ് മത്സരം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗം ഫുട്‌ബോള്‍ മേളയ്ക്ക് അന്തിമ രൂപം നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.

റിഫയില്‍ രജിസ്റ്റര്‍ ചെയ്ത 42 ടീമുകളില്‍ നിന്നു 32 ടീമുകള്‍ പങ്കെടുക്കും. റിഫയുടെ നിയമാവലിക്കനുസൃതമായി റിയാദിലെ കളിക്കാര്‍ക്ക് പുറമെ സൗദി യിലെ മറ്റു പ്രവിശ്യകള്‍, മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നു ഗസ്റ്റ് പ്ലയേഴ്‌സിനെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. റിഫയുടെ ലെവന്‍സ് ഫുട്ബാള്‍ പ്രീമിയര്‍ ലീഗിന് പുറമെ നടക്കുന്ന ആവേശകരമായ ഫുട്ബാള്‍ മാമാങ്കത്തിനാണ് റിയാദ് വേദിയാകുന്നത്.

യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ കുട്ടന്‍ ബാബു, ശകീല്‍ തിരൂര്‍ക്കാട്, ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ നാസര്‍ മാവൂര്‍ (ചെയര്‍മാന്‍), ഇംതിയാസ് ബംഗാളത് (കണ്‍വീനര്‍), ഫൈസല്‍ (ജോ. കണ്‍വീനര്‍), മുസ്തഫ കവ്വായി, ആദില്‍ ഫോക്കസ് ലൈന്‍ (മാര്‍ക്കറ്റിംഗ്), കരീം പയ്യനാട് (പ്രോഗ്രാം കണ്‍വീനര്‍), ഉമ്മര്‍ അമാനത്ത്, ആബിദ് പാണ്ടിക്കാട്, ഷാഹുല്‍ ഹമീദ് (വളണ്ടിയര്‍ ക്യാപ്റ്റന്‍), ഷെഫീഖ് ഒബായാര്‍ (മെഡിക്കല്‍) എന്നിവര്‍ പങ്കെടുത്തു.

റിഫ മെഗാ കപ്പ് ലോഗോ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്രയും, ബ്രൗഷര്‍ മുഹമ്മദ് ഫൈസല്‍ എഇയും, ഫ്‌ളെയര്‍ അഷ്‌റഫ് അബു റിയാദ് ബ്ലാസ്‌റ്റേഴ്‌സും പ്രകാശനം ചെയ്തു. ടൂര്‍ണമെന്റ് സാങ്കേതിക വശങ്ങള്‍ ശകീല്‍ തിരൂര്‍ക്കാട് വിശദീകരിച്ചു. ടൂര്‍ണമെന്റിന് മുന്നോടിയായി നിലവിലെ കളിക്കാരുടെ രജിസ്‌ട്രേഷന്‍ ഓഗസ്ത് 30 മുതല്‍ പുതുക്കാം. സൈഫു കരുളായി സ്വാഗതവും മുസ്തഫ മമ്പാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top