Sauditimesonline

bus accident
മദീനയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ വന്‍ അഗ്‌നിബാധ; 35 മരണം

‘സ്വപ്നം കാണുന്നു, നേടുന്നു’; സൗദി ദേശീയ ദിനാഘോഷം

റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ പ്രമേയം പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് പ്രമേയം. 94-ാംമത് ദേശീയ ദിനാഘോഷ പരിപാടികള്‍ ഈ പ്രമേയം അടിസ്ഥാനത്തിലാകും അരങ്ങേറുക. ദേശീയ ദിന മുദ്രയും പുറത്തിറക്കി.

ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാനും ഉപദേഷ്ടാവുമായ തുര്‍ക്കി അല്‍ ശൈഖ് ആണ് മുദ്രയുടെ പ്രകാശനവും പ്രമേയത്തിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചത്. സെപ്തംബര്‍ 23നാണ് സൗദി ദേശീയ ദിനം. കഴിഞ്ഞ വര്‍ഷവും ‘ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതായിരുന്നു പ്രമേയം. ‘വിഷന്‍ 2030’ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കി രാജ്യത്തിെന്റ കുതിപ്പ് വ്യക്തമാക്കുന്നതാണ് പ്രമേയവും മുദ്രയും. ദേശീയ ദിനത്തിന് അംഗീകൃത മുദ്രയും പ്രമേയവും ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളോടു എന്റര്‍െൈന്‍മെന്റ് അതോറിറ്റി അഭ്യര്‍ഥിച്ചു.

http://nd.gea.gov.sa/ എന്ന വെബ് സൈറ്റില്‍ പ്രമേയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ ഇംഗ്‌ളീഷ്, അറബിക് വെര്‍ഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 1932ല്‍ അബ്ദുല്‍ അസീസ് രാജാവിെന്റ നേതൃത്വത്തില്‍ സൗദി ഏകീകരിച്ചതിന്റെ സ്മരണയ്ക്കാണ് ദേശീയ ദിനാഘോഷം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top