റിയാദ്: മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് പുതിയ സീസണിലേക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു. റിയാദിലെ കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അംഗത്വമുളള ക്ലബ് ആണ് മാസ്‌റ്റേഴസ്. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹനാദി അല്‍ ഹറബി കമ്പനി മാനേജര്‍ പ്രിന്‍സ് മുഖ്യാതിഥിയായിരുന്നു.
കെസിഎ പ്രസിഡന്റും മാസ്‌റ്റേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ഷാബിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡിഎച് കാര്‍ഗോ പ്രതിനിധി മുഹമ്മദ് ഖാനും സനു മാവേലിക്കരയും ചേര്‍ന്ന് ജേഴ്‌സിയുടെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍, കെസിഎ അഡൈ്വസറി ബോര്‍ഡ് അംഗം എംപി ഷഹ്ദാന്‍, റിയാദ് ടാകീസ് പ്രസിഡന്റ് നൗഷാദ് ആലുവ, കെസിഎ സെക്രട്ടറി റെഫീഖ് രാജ, മാസ്‌റ്റേഴ്‌സ് ക്ലബ് പി ആര്‍ ഒ ജോര്‍ജ് വൈസ് ക്യാപ്റ്റന്‍ സജാദ്, റിയാദ് ടാകീസ് പ്രതിനിധി ഡോമിനിക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മാസ്‌റ്റേഴ്‌സ് മാനേജര്‍ അമീര്‍ മധൂര്‍ സ്വാഗതവും ക്യാപ്റ്റന്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങളായ അജ്മല്‍, പ്രമോദ്, അഖില്‍, ഷാഹിദ്, സുല്‍ത്താന്‍, സാജിദ്, ഖൈസ്, അരുണ്‍, അര്‍ഷാദ്, രാഹുല്‍, ഷരീഫ്,ആസിഫ്, സഫ്‌വാന്‍,സൈദു, സുധീഷ്, റഹ്മാന്‍, ഉസ്മാന്‍,ആബിദ്, ഷഫീഖ്, ജിലിന്‍, അജാസ്, ഡാനിഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.