റിയാദ്: ‘ഡാസലിംഗ് ദമാക 2020’ എന്ന പേരില്‍ കുടുംബിനികളുടെ കൂട്ടായ്മ അടുക്കളകൂട്ടം വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഫെബ്രുവരി 14ന് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും. കപ്പിള്‍ സിംഗേഴ്‌സ് ഷിഹാബ് ഷാ, ശബാന എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം കുട്ടികള്‍ക്കായി സാന്‍ഡ്‌വിച് തയ്യാറാക്കല്‍ മത്സരം, കളറിംഗ് കോംപറ്റിഷന്‍, മുതിര്‍ന്നവര്‍ക്ക് മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ പാചക മത്സരം, മൈലാഞ്ചി മത്സരം എന്നിവയും നടക്കും. വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങളും എയര്‍ ഇന്ത്യ ടിക്കറ്റും സമ്മാനിക്കും. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും നടക്കും.

വനിതകളുടെ വ്യക്തിത്വവും സര്‍ഗ പ്രതിഭയും വളര്‍ത്തുന്നതിനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു. കലാ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളില്‍ വനിതകളുടെയും കുടുംബിനികളുടെയും പങ്കാളിത്തം ഫലപ്രദമായി വിനിയോഗിക്കാനാണ് സംഘടനയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഷഫീന ബദര്‍, സെക്രട്ടറി ഷെര്‍മിന റിയാസ്, ട്രഷറര്‍ ഷെമി ജലീല്‍, തസ്‌നിം റിയാസ്, മുംതാസ് നസീര്‍, നെജില ഫഹദ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






