
റിയാദ്: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ സൗദിയിലെ മൂന്നാമത് ശാഖ റിയാദ് തുവൈക് അഹ്മദ് ബിന്‍ ഖത്താബ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വര്‍ അലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഋഷി ത്രിപാഠി, അറ്റാഷെ രമേഷ് കുമാര്‍ ത്സാ, കോമേഴ്‌സ്യല്‍ എക്‌സിക്യൂട്ടീവ് പ്രിജിത് മതായ്, മദീന ഹൈപ്പര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അഷ്‌റഫ് പൊയില്‍, റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, ക്ലിക്ഓന്‍ സിഇഒ ഹാരിസ് കണ്ടംപത്ത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. അഭിഭാഷകന്‍ ഡോ. അബ്ദുല്‍ അസീസ് മുതൈരി, അബ്ദുള്ള സഅദ് അല്‍ മുകറിന്‍ എന്നിവര്‍ അതിഥികളായിരുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ രംഗണ്ണെ പ്രമുഖരും സംബന്ധിച്ചു.

വിശാലമായ പാര്‍ക്കിംഗ് ഉള്‍പ്പെടെ അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭഷം സമ്മാനിക്കാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ഷോറൂം. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു ആഴ്ച പ്രത്യേക ഓഫറുകളും വിലക്കുറവുകളും പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ 16 പ്രോ മാക്‌സ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ്, മത്സ്യം, മാംസം എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏറ്റവും മികച്ച ഗുണമേന്മയുളള ഉത്പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അല്‍ മദീന സൗദി റീജിയണല്‍ ഡയറക്ടര്‍ സലീം വലിയപറമ്പത്ത് പറഞ്ഞു.

രാജ്യാന്തര ബ്രാന്റുകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്ത ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം, ഏറ്റവും മികച്ച വിലയ്ക്കു മികച്ച ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാനുളള അവസരമാണ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രത്യേകത. തുവൈക്കിലും സമീപ പ്രദേശങ്ങളിലുമുളള കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഷോപ്പിംഗ് അനുഭവം പുതിയ ഷോറൂം ഒരുക്കുമെന്ന് ഡയറക്ടര്‍ ശംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബുദ്ധീന്‍ കൊടിയത്തൂര്‍ എന്നിവര്‍ പറഞ്ഞു. സാലിം മുഹമ്മദ് കഹ്ത്താനി, നാസര്‍ ഫക്ക്കീരി ,ബ്രാഞ്ച് ഹെഡ് അന്‍സാര്‍ നെല്ലികുളത്തില്‍, ബ്രാഞ്ച് ജിഎം അഷ്‌റഫ് കരിമ്പിലക്കണ്ടി, മാനേജര്‍മാരായ ഷുക്കൂര്‍ മുഹമ്മദ് ഷാഫി, അഹ്മദ്, ഫിനോസ്, ആരിഫ്, ഫാറൂഖ് കുവ്വല്‍, ബാസില്‍, റഫീഖ്, ലത്തീഫ്, നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






