Sauditimesonline

sushma two
ഭയവും ആശയക്കുഴപ്പവും അകറ്റാം; തെറാപ്പികളിലൂടെ മാനസികാരോഗ്യം

എസ്ഡിപിഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗില്‍

മക്ക: മക്കയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ ബഷീര്‍, സാദിഖ് എന്നിവര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. എസ്ഡിപിഐ പ്രവര്‍ത്തകരെ തീവ്രവാദി ചാപ്പ കുത്തി വേട്ടയാടുന്ന സിപിഎമ്മിന് അടിമ വേലചെയ്യുന്ന നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഇവര്‍ക്ക് അംഗത്വം കൈമാറി.

ഫസലിന്റെ ഘാതകരോട് മൃതുസമീപനം സ്വീകരിക്കുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തി ന്യുനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു. ഇത് ഫാസിസ്റ്റുകള്‍ക്ക് വിജയിക്കാന്‍ അവസരമൊരുക്കും. ഇത്തരം എസ്ഡിപിഐ നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല. മക്കയിലുളള നിരവധി പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിലേക്ക് കടന്നു വരുമെന്നു വേങ്ങര ഊരകം ബാഞ്ച് മുന്‍ പ്രസിഡന്റ് കൂടിയായ സ്വാദിഖ് പറഞ്ഞു യോഗത്തില്‍ ഹാരിസ് പെരുവള്ളൂര്‍, നവരിയ കെഎംസിസി നേതാക്കളായ ഉബൈദ്, അമീര്‍, സാബിര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top