Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

അസീര്‍ കലാലയം സാഹിത്യോത്സവ്

ഖമീസ് മുശൈത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) കലാലയം സാംസ്‌കാരിക വേദി പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് അസീറില്‍ സംഘടിപ്പിച്ചു. വിവിധ സെക്ടറുകളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മഹ്മൂദ് സഖാഫി മാവൂര്‍ ഉദ്ഘാടനം ചെയ്തു. സൗദി വെസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീന്‍ മാവൂര്‍, ഉസ്മാന്‍ സഖാഫി, റഹ്മത്തുള്ള പട്ടിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

‘വേരിറങ്ങിയ വിത്തുകള്‍’ എന്ന പ്രമേയത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. നൂഹ് അബ്ദുള്ള ഖാന്‍ ഉദ്ഘാടനം ചെയ്തു. നിയാസ് കാക്കൂര്‍ സന്ദേശ പ്രഭാഷണം നടത്തി. സിദ്ദീഖ് വാദിയാന്‍ (കെഎംസിസി), ഇബ്രാഹീം മരക്കാര്‍ തൊടി (അസീര്‍ പ്രവാസി), അബ്ദുറസാഖ് ബന്നൂര്‍ (കെസിഎഫ്), അബ്ദുല്‍ സലാം കുറ്റിയാടി (ഐസിഎഫ്),
മനാഫ് പരപ്പില്‍ (ഒഐസിസി), ജലീല്‍ കാവന്നൂര്‍ (എംഡി, ഷിഫാ അല്‍ കമീസ് ഹോസ്പിറ്റല്‍), മെഹ്‌സും അറക്കല്‍ (പ്രിന്‍സിപ്പല്‍ അല്‍ ജനുബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ഡോ. സിജു ഭാസ്‌കര്‍ (പ്രിന്‍സിപ്പല്‍ ലെന ഇന്റര്‍നാഷണല്‍ സ്‌കൂള്‍), റഫീഖ് മേല്‍മുറി (ആര്‍എസ്‌സി നാഷണല്‍ മീഡിയ സെക്രട്ടറി), അഷ്‌റഫ് കൊടുവള്ളി, ഡോ. അഷ്ഹര്‍ (ബാഹിജ് ഹോസ്പിറ്റല്‍) എന്നിവര്‍ പ്രസംഗിച്ചു. മൊയ്തീന്‍ മാവൂര്‍ സ്വാഗതവും യൂസുഫ് ആലത്തിയൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top