Sauditimesonline

JEDDAH TOER PHOTO
ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ആവേശത്തിന് കാത്തിരിപ്പ്; ഏഷ്യന്‍ കപ്പ് ടീം നറുക്കെടുപ്പ് മാറ്റി

റിയാദ്: അടുത്ത വര്‍ഷം റിയാദില്‍ അരങ്ങേറുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുന്ന ഔദ്യോഗിക നറുക്കെടുപ്പ് മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് നറുക്കെടുപ്പ് മാറ്റിവെക്കാന്‍ കാരണം. നറുക്കെടുപ്പിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

2027 ജനുവരിയിലാണ് ഏഷ്യന്‍ കപ്പിന് സഊദി ആതിഥേയത്വം വഹിക്കുന്നത്. മത്സരങ്ങള്‍ക്കായി റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങള്‍ നവീകരിക്കുന്നതുള്‍പ്പെടെ വന്‍ ഒരുക്കങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കത്തിന് ഒരുങ്ങുന്നതിനിടെ നറുക്കെടുപ്പ് മാറ്റിയത് കായിക ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top