Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

ദുര്‍ഭരണത്തിന് അറുതി വരുത്തണം; ജിദ്ദയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

ജിദ്ദ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം മതനിരപേക്ഷതയ്ക്കും കേരളത്തിന്റെ സുസ്ഥിര വികസനത്തിനും അനിവാര്യമാണെന്നു കെഎംസിസി സൗത്ത് സോണ്‍ ജിദ്ദയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. പത്തുവര്‍ഷത്തെ തുടര്‍ ഭരണത്തില്‍ സ്വജനപക്ഷപാതം, സംസ്ഥാനത്തിനുമേല്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യത, സാമൂഹ്യ ജീര്‍ണ്ണതകള്‍, പുരോഗമന പദ്ധതികളില്ലായ്മ, അമിതാധികാര ഭ്രമത്തില്‍ ജനങ്ങളെ ആട്ടിയോടിക്കുന്ന നിലപാടുകള്‍, പൊതുജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെ അപഹസിക്കുന്ന ജന്മിത്വ മനോഭാവം എന്നിവയെല്ലാം കേരളീയ ജനത തെരഞ്ഞെടുപ്പില്‍ ഇടതു ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കുമെന്ന് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

കെ എം സി സി സഊദിനാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം,

ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസാറുദ്ധീന്‍ കൊല്ലം. മുഹമ്മദ് ഫൈസല്‍, നദീര്‍ പാനൂര്‍, സമീര്‍ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി നാസര്‍ കായംകുളം സ്വാഗതവും സമീര്‍ സക്കരിയാ ബസാര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top