Sauditimesonline

metro parking rain water
മഴമേഘങ്ങള്‍ ഒഴിയുന്നില്ല; കാറ്റ്, ഇടി, മഴ തുടരും

‘ബാലഭാരതി ചിത്രാഞ്ജലി’ ചിത്രരചനാ മത്സരം

റിയാദ്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ ബാലഭാരതി ചിത്രാഞ്ജലി എന്ന പേരില്‍ കുട്ടികള്‍ക്ക് കളറിംഗ്, പെയിന്റിംഗ്, ക്ലേ മോഡലിംഗ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലെ ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍ റാം പ്രസാദ് ഉദ്ഘാടനം ചെയ്യ്തു. വിജയലക്ഷ്മി എന്‍ റാം അതിഥിയായിരുന്നു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു.

മത്സരത്തില്‍ എല്‍കെജി മുതല്‍ പ്ലസ് ടൂ വരെയുള്ള നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. സ്വച്ച് ഭാരത് അഭിയാന്‍, ആസാദി ക അമൃത് മഹോത്സവ്, മെയ്ക് ഇന്‍ ഇന്ത്യാ തുടങ്ങി ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വിഷയങ്ങളിലായിരുന്നു മത്സരം. ബാലഭാരതി ചിത്രാഞ്ജലി കോഓര്‍ഡിനേറ്റര്‍ നിഖില്‍ കൃഷ്ണന്‍ സ്വാഗതവും ദിശ റിയാദ് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ രാജേഷ് മൂലവീട്ടില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top