Sauditimesonline

WhatsApp Image 2026-07-13 at 8.20
റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

വിവേചനം അനുവദിക്കില്ല; പരാതി നല്‍കണമെന്ന് മന്ത്രാലയം

റിയാദ്: തൊഴിലുടമയില്‍ നിന്ന് ഏതെങ്കിലും തരത്തിലുളള വിവേചനം നേരിടുന്നുണ്ടെങ്കില്‍ പരാതി സമര്‍പ്പിക്കണമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയം. ഇത് തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ വിവേചനം നേരിടുന്ന തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ടോള്‍ ഫ്രീ നമ്പരായ 19911 എന്ന നമ്പരില്‍ തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളില്‍ നേരിട്ടെത്തിയും പരാതി നല്‍കാം. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക, ശമ്പള വിതരണത്തില്‍ കാലതാമസം വരുത്തുക എന്നിവ നിയമലംഘനമാണ്. ഇത്തരം പരാതിയുളളവര്‍ മന്ത്രാലയത്തെ സമീപിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top