നസ്‌റുദ്ദീന്‍ വി ജെ

റിയാദ്: ചിത്രകാരനായ ഫഹദ് അല്‍ റുബൈഖിന്റെ ‘സൗദി മേണാ ലിസ’ കാഴ്ചക്കാര്‍ക്കു കൗതുകമാകുന്നു. നവോത്ഥാന കാലഘട്ടത്തില്‍ ലിയോനാര്‍ഡോ ഡാവഞ്ചിയുടെ മാസ്റ്റര്‍ പീസ് ചിത്രമായ മോണാ ലിസയെ അനുകരിക്കുന്ന ചിത്രമാണ് സൗദി മോണാ ലിസ. നാലുവര്‍ഷം സമയം ചെലവഴിച്ച് 1975ല്‍ പൂര്‍ത്തിയാക്കിയ തട്ടമിട്ട അറബ് സുന്ദരി ഫഹദ് അല്‍ റുബൈഖിന്റെ കാമുകിയെന്നാണ് വിശേഷിപ്പിക്കുന്നത്. റിയാദ് ദേശീയ മ്യൂസിയത്തില്‍ നടക്കുന്ന ‘ബിദായാത്ത്’ ചിത്ര പ്രദര്‍ശനത്തിലാണ് സൗദി മോണാ ലിസ ശ്രദ്ധയാകര്‍ഷിക്കുന്നത്.

1962ല്‍ അബ്ദുല്ല അല്‍ ശൈഖ് വരച്ച സൗദയയിലെ പ്രഥമ വനിതാ പോര്‍ട്രെയിറ്റ് ചിത്രവും പ്രദര്‍ശന നഗരിയിലുണ്ട്. തടിപ്പലകയില്‍ ഓയില്‍ പെയിന്റ് ഉപയോഗിച്ച് ചിത്രകാരന്റെ മാതാവിനെയാണ് വരച്ചത്. ഇത്തരത്തില്‍ അപൂര്‍വ്വ ഇനത്തിലുളള നിരവധി ചിത്ര രചനകളാണ് ‘സൗദി കലാ പ്രസ്ഥാനത്തിന്റെ തുടക്കം’ എന്ന പ്രമേയത്തില്‍ ചിത്രകലയുടെ ചരിത്രവും വര്‍ത്തമാനവും പരിചയപ്പെടുത്തി അരങ്ങേറുന്ന പ്രദര്‍ശനം.

മരുഭൂമിയുടെ നിശ്ശബ്ദതയില്‍ നിന്നു സമൂഹത്തിന്റെ സാംസ്‌കാരിക ഓര്‍മ്മകളിലേക്ക് വളരുകയും വികാസം പ്രാപിക്കുകയും ചെയ്ത സമ്പന്നമായ കലയാണ് സഊദി അറേബ്യയുടെ കലാ പ്രസ്ഥാനം എന്നു കൂടി പ്രദര്‍ശനം വ്യക്തമാക്കുന്നു.

1960 മുതല്‍ രാജ്യത്ത് ചിത്ര കല സാമൂഹിക പ്രസക്തിയുളള രചനകള്‍ നടത്തിയിരുന്നു. അതിന് മുമ്പ് പ്രധാനമായും ഇസ്ലാമിക കലിഗ്രഫി, ജ്യാമിതീയ അലങ്കാരങ്ങള്‍, പാരമ്പര്യ കരകൗശല ശില്പങ്ങള്‍ എന്നിവയില്‍ മാത്രമായി ചിത്ര കല ചുരുങ്ങി. അക്കാലത്ത് ചിത്ര കല അഭ്യസിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയ യുവ കലാകാരന്മാരാണ് മുഹമ്മദ് അല്‍ സലീം, അബ്ദുല്‍ഹലിം എന്നിവര്‍.

പാശ്ചാത്യ ചിത്രകലയുടെ സാങ്കേതികതയും അറബ് സംസ്‌കാരത്തിന്റെ ആത്മാവും കൂട്ടിച്ചേര്‍ത്ത അവരുടെ സൃഷ്ടികള്‍ സഊദിയിലെ പുതിയ കലാ ഭാഷയ്ക്ക് തുടക്കമിട്ടു. അര നൂറ്റാണ്ട് മുമ്പ് ഇവരുടെ ഭാവനയില്‍ വിരിഞ്ഞ രചനകള്‍ പ്രദര്‍ശനത്തില്‍ ഇടം നേടിയിട്ടുണ്ട്.

സൗദിയിലെ ആധുനിക കലാ പ്രസ്ഥാനങ്ങള്‍, ആധുനികതയുടെ പ്രവാഹങ്ങള്‍, സാമൂഹിക ജീവിതം, പോര്‍ട്രെയ്റ്റ്, ഡ്രിംസ് ആന്റ് സിംബല്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ ക്രമീകരിച്ചിട്ടുളളത്. ഇതിനു പുറമെ ആധുനിക ചിത്രകലാ പ്രതിഭകളായ സഫിയ ബിന്‍സാഗര്‍, അബ്ദുല്‍ ഹലീം റദ്‌വി, മുഹമ്മദ് അല്‍ സലിം, മുനീറ മുസ്‌ലി എന്നിവരുടെ രചനകള്‍ പ്രദര്‍ശന നഗരിയില്‍ പ്രത്യേം ഇടം നേടിയിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ വിഷ്വല്‍ ആര്‍ട്‌സ് കമ്മീഷനാണ് ‘ബിദായാത്ത്’ പ്രദര്‍ശനം ഒരുക്കിയിട്ടുളളത്. ഏപ്രില്‍ 11 വരെ പ്രദര്‍ശനം തുടരും. പ്രവേശനം സൗജന്യമാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






