Sauditimesonline

water fountain
120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

കടക്കെണിയിലാകുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങ്; നിയമ സഹായവുമായി ജിഎംഎഫ്

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ വ്യക്തിഗത സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് പ്രവാസികള്‍ നിയമക്കുരുക്കില്‍ അകപ്പെടുന്നത് വര്‍ധിച്ചുവരുന്നതായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്). വ്യക്തിഗത വായ്പകള്‍, ചെക്ക് കേസുകള്‍, പലിശ ഇടപാടുകള്‍, പാസ്‌പോര്‍ട്ട് പണയം വെക്കല്‍, റെന്റ്-എ-കാര്‍ ബാധ്യതകള്‍ തുടങ്ങി സാമ്പത്തിക ബാധ്യതകളുളള പ്രവാസികള്‍ക്ക് നിയമ സഹായം നല്‍കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ കടബാധ്യതകളില്‍ സംഘടന ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യില്ലെന്നും ഫെഡറേഷന്‍ ലീഗല്‍ വിഭാഗം അറിയിച്ചു.

തിരിച്ചടവ് ഉറപ്പില്ലാതെ ചെക്കുകള്‍ നല്‍കുന്നത് ഒഴിവാക്കണം. മറ്റുള്ളവര്‍ക്ക് ജാമ്യം നില്‍ക്കും മുന്‍പ് നിയമവശങ്ങള്‍ ബോധ്യപ്പെടണം. അനൗദ്യോഗിക പലിശ ഇടപാടുകളില്‍ നിന്ന് പ്രവാസികള്‍ വിട്ടുനില്‍ക്കണം. വലിയ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തുടക്കത്തില്‍ തന്നെ നിയമോപദേശം തേടണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top