Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

ബിനാമി റെയ്ഡ്: 401 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

റിയാദ്: ബിനാമി സംരംഭകര്‍ക്ക് പൊതുമാപ്പ് നല്‍കിയതിന് ശേഷം സൗദിയില്‍ നടന്ന പരിശോുനകളില്‍ 401 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം. ഇവരുടെ കേസ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

സ്വദേശി പൗരന്‍മാരുടെ പേരില്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങള്‍ വിദേശികളുടെ പേരില്‍ നിയമ വിധേയമാക്കുന്നതിനും ലൈസന്‍സ് നേടുന്നതിനും വാണിജ്യ മന്ത്രാലയം ഈ വനഷം ഫെബ്രുവരി 16 വരെ അനുമതി നല്‍കിയിരുന്നു. ഇതിനു ശേഷം 1,10,000 പരിശോധനകളാണ് രാജ്യവ്യാപകമായി നടത്തിയത്. വിവിധ മന്ത്രാലയങ്ങളിലെ പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 401 സ്ഥാനപങ്ങള്‍ ബിനാമിയാണെന്ന് കണ്ടെത്തി. ഇവരെ വിചാരണ നടത്തുന്നതിന് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ബിനാമി ബിസിനസ് കണ്ടെത്താന്‍ പരിശോധന ശക്തമായി തുടരുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി സംരംഭവും അതുവഴി നേടിയ പണവും കണ്ടുകെട്ടുകയും ചെയ്യും. വിദേശികളെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തും. ഇവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ സൗദിയില്‍ പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top