Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

ബെനാമി: പദവി ശരിയാക്കിയത് 16,000 സംരംഭകര്‍

റിയാദ്: ബെനാമി സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തിയത് 19,046 സംരംഭകരെന്ന് വാണിജ്യ മന്ത്രാലയം. ഇതില്‍ 16,064 സംരംഭകര്‍ വിദേശ നിക്ഷേപ ലൈസന്‍സ് നേടിയവരാണെന്നും മന്ത്രാലയം അറിയിച്ചു.

വിദേശികള്‍ സ്വദേശി പൗരന്‍മാരുടെ പേരില്‍ നടത്തുന്ന ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16 വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ 19046 സ്ഥാപനങ്ങള്‍ പദവി ശരിയാക്കി.

സ്വദേശിപൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ നടത്തുഞ വാണിജ്യ സംരംഭങ്ങള്‍ക്കെതിരെ വ്യാപക ബോധവത്ക്കരണം നടത്തിയിരുന്നു. ബെനാമി സംരംഭകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ വിദേശ നിക്ഷേപ ലൈസന്‍സ് നേടാന്‍ അവസരവും നല്‍കി.

ബെനാമി സംരംഭകരെ കണ്ടെത്താന്‍ 14 ലക്ഷം കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ പരിശോധന നടത്തി. 19 സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് ബെനമി വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി രാജ്യവ്യാപക പരിശോധനയാണ് നടന്നത്. ബെനാമി സംരംഭകരെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുളള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു പരിശോധിക്കുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി

EDU DRIVE-2023. Register Now… https://forms.gle/pUSfniDX43oGG37E7
Confused about what to do after Plus 2?
Here’s your chance to speak with India’s top education experts. On Saturday, the 10th of this month, from 3 p.m. to 9 p.m. at the Apollo Dimora Hotel in Riyadh. Reputable Yenepoya University academic figures offer their wise counsel. Take advantage of this rare opportunity in Riyadh

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top