റിയാദ്: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളു ൈഭാഗമായി സാമൂഹിക, സാസ്‌കാരിക കൂട്ടായ്മ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു. ജൂണ്‍ 16നു റിയാല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് പരിപാടി. സൗദി സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ആണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആഘോഷപരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്യും. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മശ്രീ നൗഫ് അല്‍ മാര്‍വായി, സൗദി യോഗ കമ്മിറ്റി സിഇഒ അഹമ്മദ് അല്‍സാദി, ഇറാം ഗ്രൂപ്പ് സിഎംഡിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൌണ്ടേഷന്‍ പ്രതിനിധി ലമീസ് അല്‍ സിദ്ദിഖ്, സലാം കള്‍ചറല്‍ പ്രൊജക്റ്റ് പ്രതിനിധി ഡോ. യാസര്‍ ഫരജ് എന്നിവര്‍ കുഖ്യാതിഥികളായിരിക്കും. നൗഫ് അല്‍ മാര്‍വായി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ അധ്യക്ഷത വഹിക്കും.
വൈകീട്ട് 5ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും 7ന് ഔദ്യോഗിക ഉദ്ഘാടനം നടക്കും. യോഗാ പ്രോട്ടോ കോള്‍ പ്രകാരം മാസ്സ് യോഗാ സെഷന്‍, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ ദിശ നാഷണല്‍ പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായ കനകലാല്‍, റിയാദ് റീജിയണല്‍ ജനറല്‍ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, കോകണ്‍വീനറും റിയാദ് റീജിയണല്‍ കോര്‍ഡിനേറ്ററുമായ രാജേഷ് മൂലവീട്ടില്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അജേഷ്, ഇറാം ഗ്രൂപ്പ് റീജിയണല്‍ ഹെഡ് ഇര്‍ഫാന്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.