Sauditimesonline

SaudiTimes

സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനി: എഞ്ചിനിയേഴ്‌സ് ഫോറം ‘ഗ്രാബ് ഓപ്’

റിയാദ്: സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദ ധാരികള്‍ക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാന്‍ ഒരുക്കിയ ‘ഗ്രാബ് ഓപ്’ പരിപാടിയില്‍ നടന്ന പാനല്‍ ഡിസ്‌കഷനിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകള്‍ വ്യക്തമാക്കിയത്.

സൗദിയിലെ വികസന പദ്ധതികളില്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും മലയാളി എഞ്ചിനീയര്‍മാരുടെ അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിനുമാണ് പരിപാടി ഒരുക്കിയത്. എഞ്ചിനീയര്‍മാരായ ഷാഹിദ് അലി, ബാസില്‍, മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ്പാനല്‍ ഡിസ്‌കഷന്‍ നടന്നത്.

സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം, എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനുളള നയങ്ങള്‍, സൗദിയില്‍ ലഭ്യമായ അവസരങ്ങള്‍, അതിവേഗം കുതിക്കുന്ന രാജ്യ പുരോഗതി എന്നിവയും ചര്‍ച്ചചെയ്തു.

വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ടൂറിസം, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊര്‍ജം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി പദ്ധതികളും വിശദീകരിച്ചു. എഞ്ചിനീര്‍മാരുടെ സംശയനിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

കേരളാ എഞ്ചിനീര്‍സ് ഫോറം പ്രസിഡന്റ് എഞ്ചിനീയര്‍ ഹസീബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു. ടെക്‌നിക്കല്‍ ഇന്‍ചാര്‍ജ് എഞ്ചിനീയര്‍ ഹിദാശ്, ജനറല്‍ സ്‌ക്രെട്ടറി എഞ്ചിനീയര്‍ നിസാര്‍ ഹുസൈന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Register Now…

https://forms.gle/pUSfniDX43oGG37E7
confused about what to do after Plus 2?
Here’s your chance to speak with India’s top education experts. On Saturday, the 10th of this month, from 3 p.m. to 9 p.m. at the Apollo Dimora Hotel in Riyadh. Reputable Yenepoya University academic figures offer their wise counsel. Take advantage of this rare opportunity in Riyadh.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top