പരിസ്ഥിതി ദിനം ആഘോഷിച്ച് യാസ്മിന്‍ സ്‌കൂള്‍

റിയാദ്: അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെജി സെക്ഷന്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ്. എം ഷൗകത്ത് പര്‍വേസ് മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു. അഡ്മിന്‍ മാനേജര്‍ ഷനോജ് അബ്ദുള്ള, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ് എന്നിവരും സന്നിഹിതരായിരുന്നു. കെജി വിഭാഗം ഹെഡ്മിസ്ട്രസ് രഹന അംജദ് സ്വാഗതം പറഞ്ഞു. വിശിഷ്ടാതിഥികള്‍ക്ക് പൂച്ചെണ്ടു സമ്മാനിച്ചു സ്വീകരിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ‘സേവ് നേച്ചര്‍; സേവ് ഫ്യൂച്ചര്‍’ എന്ന പ്രമേയത്തിലായിരുന്നു പരിസ്ഥിതി ദിനാചരണം.

കെജി വിഭാഗം കുട്ടികള്‍ സേവ് ദ എര്‍ത്ത് എന്ന വിഷയത്തില്‍ നൃത്തം, ‘സേവ് ദ ട്രീ’ സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും പാഴ് വസ്തുക്കളില്‍ നിന്ന് മികച്ച ഉത്പ്പന്ന നിര്‍മ്മിച്ചത് കൗതുകമുണര്‍ത്തി. അസംബ്ലിയില്‍ അത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

EDU DRIVE-2023. Register Now… https://forms.gle/pUSfniDX43oGG37E7
Confused about what to do after Plus 2?

Here’s your chance to speak with India’s top education experts. On Saturday, the 10th of this month, from 3 p.m. to 9 p.m. at the Apollo Dimora Hotel in Riyadh. Reputable Yenepoya University academic figures offer their wise counsel. Take advantage of this rare opportunity in Riyadh

Leave a Reply