Sauditimesonline

obit 2
അഫ്‌ലാജില്‍ മലയാളി മരിച്ചു

റിയാദില്‍ ജുമുഅ പ്രാര്‍ത്ഥനയ്ക്കിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ജുമുഅ പ്രാര്‍ത്ഥനയ്ക്കിടെ മലയാളി സൗദി അറേബ്യയില്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര പുങ്കുവിള തെക്കേതില്‍ ഷാജി സലിം (44) ആണ് റിയാദിലെ ഖൈര്‍വാനില്‍ നിര്യാതനായത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ അടിയന്തര ചികിത്സ ലഭ്യമാക്കി. സുലൈമാന്‍ ഫക്കീഹ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് വര്‍ഷം മുമ്പാണ് ഷാജി അവസാനമായി നാട്ടില്‍ പോയത്. കുടുംബം ഒരു വര്‍ഷം മുമ്പ് സൗദിയിലുണ്ടായിരുന്നു.

സലീം-സലീന ദമ്പതികളുടെ മകനാണ്. സീനയാണ് ഭാര്യ. ഫാത്തിമ നൈഷാന, മുഹമ്മദ് ഹാഷിം, ഹിഷാം എന്നിവര്‍ മക്കളാണ്. മദീനയിലുള്ള സ്‌പോണ്‍സറുടെ സഹായത്തോടെ മൃതദേഹം മദീനയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, നസീര്‍ കണ്ണീരി, ബന്ധുവായ സൈനുദ്ദീന്‍ എന്നിവര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top