
റിയാദ്: മലാസ് ജരീറില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. 30 വര്‍ഷമായി ജരീറിലുള്ള ബൂഫിയയില്‍ ജോലി ചെയ്തിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകന്‍ സിദ്ദിഖ് (57) ആണ് മരിച്ചത്. എത്തേണ്ട സമയം കഴിഞ്ഞും ജോലിയ്ക്ക് വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ആസാദ് ചേമ്പില്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍ അവശനായി തറയില്‍ കിടക്കുന്നതാണ് കണ്ടത്. റെഡ് ക്രസന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തി പ്രാഥമിക ശുശ്രൂഷ നല്‍കി നാഷണല്‍ കയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേളി മലാസ് ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ റഫീഖ് പിഎന്‍എം, ഏരിയ പ്രസിഡന്റ് മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം റിയാദിലെ നസീം മഖ്ബറയില്‍ ഖബറടക്കി. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് ഷമീര്‍, മുഹമ്മദ് സമ്മാസ്, സബാന അഫ്‌സത്ത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






