Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി

ബോളിവാര്‍ഡില്‍ ആവേശമായി അമിതാബ് ബച്ചന്‍

റിയാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ റിയാദിലെ ബൊളിവാര്‍ഡ് വേള്‍ഡ് സന്ദര്‍ശിച്ചു. മകന്‍ അഭിഷേക് ബച്ചനൊപ്പം ഇന്ത്യന്‍ പവിലിയനിലെ നൃത്തനൃത്യങ്ങള്‍ ആസ്വദിച്ചാണ് ബച്ചന്‍ മടങ്ങിയത്. സൗദി അറേബ്യ ഒരുക്കിയ സംസ്‌കാരിക വൈവിധ്യം വിസ്മയകരമാണെന്ന് ബൊളിവാര്‍ഡ് വേള്‍ഡ് സന്ദര്‍ശിച്ച ശേഷം അമിതാബ് ബച്ചന്‍ പറഞ്ഞു.

ജനറല്‍ എന്റര്‍ടൈന്‍െമെന്റ് അതോറിറ്റിയുടെ അതിഥിയായി എത്തിയ അദ്ദേഹം സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെ പവിലിയന്‍ സന്ദര്‍ശിച്ച അമിതാബ് ബച്ചന്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ച ഇന്ത്യക്കാരുമായി കുശലാന്വേഷണം നടത്തി. ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

റൊണാള്‍ഡോ, മെസ്സി, എംബാപ്പെ, നെയ്മര്‍ എന്നിവര്‍ പങ്കെടുത്ത സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ മുഖ്യാതിഥിയായി കഴിഞ്ഞ ദിവസം അമിതാബ് ബച്ചന്‍ പങ്കെടുത്തിരുന്നു. റിയാദ് സീസണിന്റെ ഭാഗമായാണ് റിയാദ് ഇലവന്‍-പിഎസ്ജി മത്സരം അരങ്ങേറിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top