റിയാദ്: സൗദിയിലെ ഹരീഖില്‍ അരങ്ങേറുന്ന ഓറഞ്ച് ഫെസ്റ്റിവല്‍ സമാപിച്ചു. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ഹരീഖ് ഗവര്‍ണറേറ്റും സംയുക്തമായാണ് ഓറഞ്ച് ഫെസ്റ്റിവല്‍ ഒരുക്കിയത്. ഏഴാമത് ഓറഞ്ച് ഫെസ്റ്റിവലാണ് ഹരീഖില്‍ അരങ്ങേറുന്നത്. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായാണ് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
ഹരീഖിലെ ഏറ്റവും വലിയ കാര്‍ഷിക വിപണനോത്സവമാണിത്. കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച വില ലഭ്യമാക്കുന്നതിന് 2015ല്‍ ആണ് ഓറഞ്ച് മേള ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് 2021ല്‍ മേള നടന്നില്ല. കഴിഞ്ഞ വര്‍ഷം മേളക്ക് വേദി ഒരുക്കിയെങ്കിലും സന്ദര്‍ശകര്‍ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുളള സ്വദേശികളും വിദേശികളും സന്ദര്‍ശകരായി എത്തുന്നുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളില്‍ നിന്നും മലയാളി കുടുംബങ്ങളും ധാരാളമായി മേള സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. മേള കഴിഞ്ഞെങ്കിലും വിളവെടുപ്പ് നടക്കുന്ന ഓറഞ്ച് തോട്ടം സന്ദര്‍ശിക്കാന്‍ അവസരം ഉണ്ട്. അതുകൊണ്ടുതന്നെ വാരാന്ത്യങ്ങളില്‍ മലയാളി കുടുംബങ്ങള്‍ കൂട്ടമായി സന്ദര്‍ശിക്കുക പതിവാണെന്ന് ഹരീഖിലുളള മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ അന്‍സാര്‍ കണിയാപുരം പറഞ്ഞു.
സൗദിയില്‍ സുലഭമായ ഓറഞ്ചുകള്‍ക്കു പുറമെ പാക്കിസ്ഥാന്‍, മൊറോക്കൊ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളള ആറ് ഇനങ്ങളിലുളളവയും ഹരീഖില്‍ വിളയുന്നുണ്ട്. അന്‍പതില്‍ പരം തോട്ടങ്ങളിലെ ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവക്ക് പുറമെ ഈന്തപ്പഴം, തേന്‍ എന്നിവയാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കും ഒരുക്കിയത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.