റിയാദ്: ഉപതിരഞ്ഞെടുപ്പ് വിജയാരവം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ട് റിയാദ് ഒഐസിസി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പങ്കിട്ട് റിയാദ് ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും ബത്ഹ സബര്‍മതി ഓഫീസില്‍ ഒത്തുകൂടിയാണ് ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും നേതാക്കളും പ്രവര്‍ത്തകരും സന്തോഷം പങ്കിട്ടു.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒഐസിസി ഭാരവാഹികളായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സജീര്‍ പൂന്തുറ, ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, രാജു പാപ്പുള്ളി, നാദിര്‍ഷ റഹിമാന്‍, റഹിമാന്‍ മുനമ്പത്ത്, സലിം അര്‍ത്തിയില്‍, കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി സാത്തര്‍ താമരത്ത്, ഷൗക്കത്ത് കടമ്പോട്ട് എന്നിവര്‍ പ്രസംഗിച്ചു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു. കെകെ തോമസ്, നാസര്‍ വലപ്പാട്, മജു സിവില്‍ സ്‌റ്റേഷന്‍, വഹീദ് വാഴക്കാട്, സൈനുദ്ധീന്‍ കൊടക്കാടന്‍, മൊയ്ദു മണ്ണാര്‍ക്കാട്, ഷബീര്‍ വരിക്കാപ്പള്ളി, സാദിഖ് മലപ്പുറം, ്രെപഡിന്‍ അലക്‌സ്, ഷഫീര്‍ പത്തിരിപ്പാല, അന്‍സാര്‍, മുഹമ്മദലി, മുസ്തഫ വിഎം, പെരുവെമ്പ്, അന്‍സാര്‍ വര്‍ക്കല, അനസ് പാലക്കാട്, ഷാജഹാന്‍ സലിം എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.