റിയാദ്: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചേലക്കരയിലെ ഉജ്ജ്വല വിജയം കേരള സര്‍ക്കാരിനുള്ള അംഗീകാരണമാണെന്ന് നവോദയ റിയാദ്. വയനാട് ലോകസഭാ ഫലം പ്രതീക്ഷിച്ചതാണെങ്കിലും ത്രികോണ മത്സരം നടന്ന പാലക്കാട് വര്‍ഗീയ മഴവില്‍ സഖ്യത്തെ കൂട്ടുപിടിച്ചാണ് യുഡിഎഫ് വിജയം സ്വന്തമാക്കിയത്. അതിനുള്ള തെളിവാണ് എസ്ഡിപിഐ നടത്തിയ ആഹ്ലാദ പ്രകടനം.
ജമാഅത് ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പിന്തുണ കോണ്‍ഗ്രസ്സിന് ലഭിച്ചിട്ടും മുന്‍ തെരെഞ്ഞെടുപ്പുകളെക്കാള്‍ വോട്ടു നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അത് ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ചേലക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ വിജയത്തില്‍ സന്തോഷവും ഇടതുപക്ഷത്തിന് വോട്ടുചെയ്ത വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും നവോദിയ പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.