റിയാദ്: അയര്‍ലണ്ടില്‍ നിന്ന് ഹ്രസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ജോ. സെക്രട്ടറി റോസ്ലെറ്റ് ഫിലിപ്പിന് ഡബ്‌ളിയു എം എഫ് റിയാദ് കൗണ്‍സിലും വുമണ്‍ ഫോറവും സ്വീകരണം നല്‍കി.
മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ആലുവ, ശിഹാബ് കൊട്ടുകാട്, സാബ്രിന്‍, അഞ്ജു അനിയന്‍, കാര്‍ത്തിക, ഷംനാസ്, വല്ലി ജോസ്, മിഥുന്‍, അന്‍സാര്‍ വര്‍ക്കല, മുഹമ്മദ് അലി, ഡൊമിനിക് സാവിയോ, സജി മത്തായി, സാനു മാവേലിക്കര, ബഷീര്‍ കാരോളം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
റിയാദ് കൗണ്‍സില്‍ വിമന്‍സ് ഫോറം അംഗങ്ങള്‍ പൊന്നാടയണിയിച്ചു. സൗദി ദേശീയ കൗണ്‍സില്‍, റിയാദ് കൗണ്‍സില്‍, അല്‍ ഖര്‍ജ് കൗണ്‍സില്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു തങ്കച്ചന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാനമേളയും വിമന്‍സ് വിങ്ങ് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും ട്രഷറര്‍ ബിന്‍യാമിന്‍ ബില്‍റു നന്ദിയുംപറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.